21 October Thursday

ഡൽഹിയിലെ കോടതിക്കുള്ളിൽ വെടിവയ്‌പ്‌; ഗുണ്ടാത്തലവനടക്കം നാല്‌ പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ന്യൂഡൽഹി > ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്‌പിൽ നാല്‌ പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെയുള്ളവരാണ്‌ കൊല്ലപ്പെട്ടത്‌. അഭിഭാഷകരടക്കം നിരവധി പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ സൂചന.  

തിഹാർ ജയിലിൽ കഴിയുകയായിരുന്ന ജിതേന്ദ്ര ഗോഗിയെ ഇന്ന്‌ കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞ്‌ അഭിഭാഷകരുടെ വേഷത്തിലെത്തിയ എതിർ സംഘാംഗങ്ങൾ ഗോഗിയെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു. തുടർന്ന്‌ അക്രമികൾക്ക്‌ നേരെ പൊലീസ്‌ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ട്‌ അക്രമികളെയും പൊലീസ്‌ വധിച്ചു. കോടതിക്കുള്ളിൽ 40 റൗണ്ട്‌ വെടിയുതിർത്തതായാണ്‌ വിവരം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top