31 March Tuesday

"നമ്മളൊന്നാണ്'; സമാധാനാഹ്വാനവുമായി ഇടത് നേതാക്കള്‍ ജന്തര്‍മന്ദറില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

ന്യൂഡല്‍ഹി > കലാപം തുടരുന്ന ഡല്‍ഹിയില്‍ സമാധാനം ആവശ്യപ്പെട്ട് ഇടത് സംഘടനകളുടെ പ്രതിഷേധയോഗം ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ചു. സിഐടിയു, കിസാന്‍സഭ, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍, വിവിധ ഇടത് കലാ സാംസ്‌കാരിക സംഘടനകള്‍ എല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങി അനവധി നേതാക്കള്‍ പരിപാടിയില്‍ സംസാരിക്കുന്നുണ്ട്.

കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ഡിവൈഎഫ്‌ഐ ഡല്‍ഹി സെന്‍ട്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ സമാധാനം ഉറപ്പാക്കാനും അക്രമികളെ പിടികൂടാനും സൈന്യത്തെ വിളിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. കലാപത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പിബി ആവശ്യപ്പെട്ടു. സമാധാനം ഉറപ്പുവരുത്തന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ഇതിനായി സമാധാനപ്രിയരായ എല്ലാ കക്ഷികളുമായും സിപിഐ എം കൈകോര്‍ക്കും. കലാപബാധിതമേഖലകളില്‍ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ പങ്കുചേരുമെന്നും പിബി പ്രസ്താവനയില്‍ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top