25 June Friday
കർണാടകത്തിന്‌ 1200 ടണ്‍ ഓക്സിജന്‍ 
നൽകണമെന്ന വിധിക്ക്‌ എതിരെ കേന്ദ്രം 
ഹര്‍ജി നല്‍കി

ഡൽഹിക്ക്‌ 700 ടണ്‍ 
ഓക്‌സിജൻ നല്‍കിയേ തീരൂ ; കടുപ്പിച്ച് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021



ന്യൂഡൽഹി
ഡൽഹിക്ക്‌ കേന്ദ്രം ദിവസവും 700 ടണ്‍ ഓക്‌സിജനെങ്കിലും നൽകിയേ മതിയാകൂവെന്ന്‌ സുപ്രീംകോടതി. 490 ടണ്‍ മതിയെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി തള്ളി. പ്രതിസന്ധി കെജ്‌രിവാൾ സർക്കാരിന്റെ നിർമിതിയാണെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ആരോപിച്ചു. എന്നാൽ, ഇത്‌ ശരിയല്ലെന്നും ഡൽഹിക്ക്‌ 700 ടണ്‍ ഓക്‌സിജൻ ആവശ്യമുണ്ടെന്നും  മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത പറഞ്ഞു. 700 ടണ്‍ നൽകിയേ മതിയാകൂവെന്ന്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

ഉത്തർപ്രദേശ്‌, ഹരിയാന തുടങ്ങിയ സമീപ സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ ഓക്‌സിജൻ നൽകി ഡൽഹിയെ കേന്ദ്രം തഴയുകയാണെന്നാണ്‌ ഡൽഹി സർക്കാരിന്റെ പരാതി. ഡൽഹിക്കുള്ള ഓക്‌സിജൻ വിഹിതത്തിൽ കുറവുണ്ടെങ്കിൽ നികത്തണമെന്ന്‌ ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ്‌ പാലിക്കാത്തതിനെത്തുടർന്ന്‌ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകി. ഈ നടപടിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.  കാരണംകാണിക്കൽ നോട്ടീസ്‌ സ്‌റ്റേ ചെയ്‌തെങ്കിലും ഓക്‌സിജൻ വിതരണം സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിരുന്നു.

അതേസമയം, കർണാടകത്തിന്‌ 1200 ടണ്‍ അനുവദിക്കണമെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top