28 May Thursday

‘അസുഖം വരുംമുമ്പ് പട്ടിണി കിടന്ന്‌ മരിക്കും’; കുടിയേറ്റത്തൊഴിലാളിയായ സാവിത്രി പറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

ന്യൂഡൽഹി
‘ഇനിയും ഇവിടെ താമസിച്ചാൽ അസുഖം വരുംമുമ്പ്‌ പട്ടിണി കിടന്ന്‌ മരിക്കും. ഇവിടെ കിടന്ന് മരിച്ചാൽ മൃതദേഹം സംസ്കരിക്കാൻ പോലും ആരുമുണ്ടാവില്ല. ’ 400 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ തന്റെ സ്വദേശമായ കനൗജിലേക്ക് കാൽനടയായി പോകാൻ തീരുമാനിച്ചതിനെക്കുറിച്ച്  കുടിയേറ്റത്തൊഴിലാളിയായ സാവിത്രി പറഞ്ഞു.
‘ആളുകൾ വൈറസിന്റെ അപകടത്തെക്കുറിച്ചും മരണത്തെപ്പറ്റിയുമാണ് പറയുന്നത്. ഇതൊന്നും എനിക്ക് മനസ്സിലാകില്ല.

എന്റെ മക്കൾക്ക് ഭക്ഷണം നൽകാനാകുന്നില്ല, അതാണ് എന്റെ വേദന. ആരും സഹായിക്കാനില്ല. എല്ലാവരും അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഭയത്തിലാണ്–  കുട്ടികൾക്കൊപ്പം മഥുര ഹൈവേയിലൂടെ നടക്കവേ സാവിത്രി പറഞ്ഞു. 30 വയസ്സുകാരിയായ സാവിത്രി തന്റെ രണ്ട് ചെറിയ കുട്ടികൾക്കൊപ്പം രജോരി ​ഗാർഡൻ മേഖലയിലെ ചേരിയിലാണ് താമസിച്ചിരുന്നത്. രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ജോലിയില്ലാതെയായി. അത് പട്ടിണിയിലേക്ക്‌ വഴിവച്ചു.

തങ്ങളുടെ ഗ്രാമത്തിലേക്ക് എത്രയും വേ​ഗം എത്തുകയെന്ന ഒറ്റ ലക്ഷ്യവുമായി നടന്ന് നീങ്ങുന്ന ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളുടെ പ്രതിനിധിയാണ് സാവിത്രി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top