25 June Tuesday

ഡൽഹിയിൽ സിപിഐ എം പിന്തുണ ആംആദ്‌മിക്ക‌്

സ്വന്തം ലേഖകൻUpdated: Friday May 3, 2019

ന്യൂഡൽഹി > ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ‌് നടക്കുന്ന ഡൽഹിയിൽ ഏഴ‌് ലോക‌്സഭാ സീറ്റിലും സിപിഐ എം ആംആദ‌്മി പാർടി സ്ഥാനാർഥികളെ പിന്തുണ‌യ്ക്കും. ബിജെപിയെ പരാജയപ്പെടുത്തുകയാണ‌് ലക്ഷ്യമെന്ന‌് സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അഞ്ചുവർഷത്തെ ബിജെപി ഭരണം ജനങ്ങൾക്കും രാജ്യത്തിനും വലിയ ദുരിതമാണ‌് സമ്മാനിച്ചത‌്.ഡൽഹിക്ക‌് പൂർണ സംസ്ഥാനപദവിയെന്ന വാഗ‌്ദാനത്തിൽനിന്ന‌് പിന്നോക്കംപോയി. ലെഫ‌്.
ഗവർണറെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ബിജെപിക്ക‌് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിനാകില്ല. ബിജെപിയേക്കാൾ എഎപിയെയാണ‌് അവർ ശത്രുവായി കാണുന്നത‌്. മൃദുഹിന്ദുത്വ പാതയിലാണ‌് കോൺഗ്രസിന്റെ പോക്ക‌്. വയനാട്ടിൽ രാഹുൽഗാന്ധിയെ സ്ഥാനാർഥിയാക്കി ഇടതുപക്ഷത്തെ ലക്ഷ്യംവച്ചു. ഇക്കാരണങ്ങളാൽ കോൺഗ്രസിനെ പിന്തുണയ‌്ക്കാനാകില്ല–- സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയിൽ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top