19 September Sunday

കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ലക്‌നൗ> ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ നിന്ന് കണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍  ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.മൈഗല്‍ഗഞ്ച് പ്രദേശത്തെ വീട്ടില്‍നിന്ന് 200 മീറ്റര്‍മാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാതായിരുന്നു.മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറുക്കന്മാര്‍ ഇത്തരത്തില്‍ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്

കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങള്‍ മിക്കതും മൃഗങ്ങള്‍ ഭക്ഷിച്ചുവെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വീട്ടില്‍നിന്ന് മൂന്ന് വയസുകാരിയെ മൃഗങ്ങള്‍ എങ്ങനെ കുറ്റിക്കാട്ടില്‍ എത്തിച്ചു എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ കുമാര്‍ പറഞ്ഞു.

കുട്ടിയെ ആക്രമിച്ച മൃഗം ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top