19 June Saturday

ആംബുലന്‍സ് ലഭിച്ചില്ല: ഗൂഡല്ലൂരില്‍ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

ചെന്നൈ> ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍.മൃതദേഹം സംസ്‌കരിക്കാന്‍ ആംബുലന്‍സിനായി മകന്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടും വാഹനം വന്നില്ല. തുടര്‍ന്ന് മുന്‍സിപ്പാലിറ്റിയില്‍ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു.
 
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം.ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എണ്‍പതുകാരിയായ വൃദ്ധ മരിച്ചത്. ജില്ലാ ഭരണകൂടത്തില്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആംബുലന്‍സ് വരാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top