25 May Monday

ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷൻ; അജയ് സിങ്‌ നിയമസഭ ചീഫ് വിപ്പ്‌

ജോമോൻ കെ എസ്‌Updated: Wednesday Mar 11, 2020

ബംഗളൂരു > കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ കര്‍ണാടക പി സി സി അധ്യക്ഷനായി നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ‐ ജെഡിഎസ് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ചുക്കാന്‍ പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. മധ്യപ്രദേശില്‍ പിസിസി. അധ്യക്ഷ സ്ഥാനവും രാജ്യസഭ സീറ്റും നല്‍കാത്തതില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് ഡി കെയെ കര്‍ണാടക അധ്യക്ഷനാക്കിയതെന്നതും ശ്രദ്ധേയമാണ്.


പ്രധാന വാർത്തകൾ
 Top