കൊച്ചി>നവംബര്‍ എട്ടിന് അസാധുവാക്കിയ 1000, 500 നോട്ടുകളുടെ 94 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് രേഖകള്‍. നോട്ടു അസാധുവാക്കലിന് കാരണമായി പറഞ്ഞ "കള്ളപ്പണവേട്ട"യാണ് ഇതോടെ പൊളിഞ്ഞത്. കറന്‍സി പിന്‍വലിക്കുന്നതോടെ കുറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെയെങ്കിലും പൂഴ്‌ത്തിവെച്ചിരിക്കുന്ന നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കള്ളപ്പണക്കാര്‍ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷം കോടി പണം പോലും ഇനി ബാങ്കുകളില്‍ തിരിച്ചെത്താനില്ലെന്നു ദി ഹിന്ദു പത്രം ശനിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.97,613 ലക്ഷം കോടി രൂപയുടെ നോട്ട് മാത്രമാണ് ഇനി വരാനുള്ളത് .
15,45,816 ലക്ഷം കോടിയുടെ മൂല്യമുള്ള 500,1000 രൂപ നോട്ടുകളാണ് രാജ്യത്ത് നവബര്‍ എട്ടുവരെ പ്രചാരത്തിലുണ്ടായിരുന്നത്. അതില്‍ 14,48,203ലക്ഷം കോടിയുടെ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. ഒരു രൂപ നോട്ടുമുതല്‍ 1000 രൂപ നോട്ടുവരെ 9,41,870 കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 500 നോട്ടുകള്‍ക്ക് തഴെയുള്ളവ 2,51,644 കോടിയാണ്. 500, 1000 രൂപയുടെ 97,613 കോടി രൂപയുടെ നോട്ടുകളാണുണ്ടായിരുന്നത്. ഇവയുടെ 94 ശതമാനവും തിരിച്ചെത്തി.അതേസമയം ആകെ 5,92,613 ലക്ഷം കോടി നോട്ടുകളാണ് പുതുതായി അച്ചടിച്ചിറക്കിയിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .
രാജ്യത്തെ പണവിനിമയ നിരക്കിനെ കുറിച്ച് റിസര്‍വ് ബാങ്ക് പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ആധാരമാക്കിയാണ് ഹിന്ദു പുതിയ കണക്കുകള്‍ കൊടുത്തിട്ടുള്ളത്. അസാധു നോട്ട് നിക്ഷേപത്തെ കുറിച്ച് ഡിസംബര്‍ 10നാണ് റിസര്‍വ് ബാങ്ക് അവസാന കണക്കു പുറത്തുവിട്ടത് .ആ കണക്കനുസരിച്ച് 12.44 ലക്ഷം കോടി രൂപയും തിരിച്ചെത്തിയതായി പറയുന്നുണ്ട്. പിന്നീട് ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.എന്നാല്‍ പ്രചാരത്തിലുള്ള നോട്ടിന്റെ കണക്ക് ലഭ്യമാണുതാനും.ആ കണക്കാണ് ഹിന്ദു ഉപയോഗിച്ചത് .
.ഇനിയും റിസര്‍വ് ബാങ്കുകളില്‍ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്. പുറംനാടുകളിലും മറ്റുമുള്ളവരുടെ കൈയലിലെ നോട്ടുകള്‍ ഉത്തരത്തില്‍ നിക്ഷേപിക്കാനുള്ളതാണ്. ഇതുകൂടിചേരുമ്പോള്‍ 94 ശതമാനത്തിലധികം നോട്ടുകളും തിരിച്ചെത്തും.
അതേസമയം 50 ദിവസത്തെ "കള്ളപ്പണവേട്ട" സാമ്പത്തിക രംഗത്തെ ഏറെ പിറകോട്ടടിപ്പിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് പ്രധാനമായും നഗരങ്ങളില്‍ കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 25ലെ കണക്കുപ്രകാരം രാജ്യത്താകമാനം തൊഴിലില്ലായ്മ 6.38 ശതമാനം ഉയര്‍ന്നു. നഗരങ്ങളില്‍ 7.41 ശതമാനവും ഗ്രാമങ്ങളില്‍ 5.85 ശതമാനവുമാണിത്. ചരക്ക് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിലും വില്‍പ്പനയിലും വന്‍ ഇടിവുണ്ടായി. വീട്ടാവശ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും സൌെന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വില്‍പ്പനയിലും വന്‍ ഇടിവുണ്ടായി. മോട്ടോര്‍ വാഹന വിപണിയിലും മാന്ദ്യമാണുണ്ടായത്.
കള്ളപ്പണ്ണ വേട്ട പ്രചരണം പൊളിയുമെന്നായതോടെ ക്യാഷ്‌ലെസ്സ് ഇന്ത്യ എന്നതിലേക്കാണ് മോഡിയും കേന്ദ്രവും ചുവടുമാറ്റിയത്. ഇലക്ട്രോണിക് പേമെന്റ് സിസ്റ്റത്തില്‍ നേരിയ നേട്ടം ഉണ്ടായിട്ടുണ്ട്. ഗ്രാമങ്ങളില്‍ 8.5ശതമാനം ഉയര്‍ച്ച പേടിഎം അടക്കമുള്ള കമ്പനികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ജന്‍ധന്‍ അക്കൌെണ്ടുകളില്‍ കൂടുതല്‍ പണം വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 9 വരെ 25,51,16,805 അക്കൌെണ്ടുകളിലായി 45,63,660.93 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നത്് ഡിസംബര്‍ 28ന് 26,20,19,458 അക്കൌെണ്ടുകളിലായി 71,03,658.90 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..