20 June Thursday

ഗുജറാത്തിൽ വരൾച്ച രൂക്ഷം; അടുക്കളയിൽ മുതല

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

വഡോദര > കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്തിലെ റവൽ ഗ്രാമത്തിലെ വീട്ടിൽ "അതിഥി'യായി മുതല. രാധബെൻ ഗോഹിൽ എന്ന സ‌്ത്രീയുടെ വീട്ടിന്റെ അടുക്കളയിലാണ‌് മുതല ദാഹമകറ്റാൻ കയറിയത‌്. ചൊവാഴ‌്ച രാവിലെയാണ‌് സംഭവം. കടുത്ത ചൂട‌് കാരണം വീടിന്റ പിന്നാമ്പുറത്ത‌് കിടന്ന മകൾ നിമിഷ പുലർച്ചെ അഞ്ചോടെ കുടിക്കാൻ വെള്ളമെടുക്കാൻ അടുക്കളയിലെത്തിയപ്പോഴാണ‌് തറയിൽ കിടക്കുന്ന മുതലയെ കണ്ടത‌്. ഉടൻ ബഹളംവച്ച‌് ആളുകളെ കൂട്ടി. 4.5 അടി നീളമുള്ള മുതല ആരെയും ഉപദ്രവിച്ചില്ലെന്ന‌് രാധബെൻ പറഞ്ഞു.

അടുക്കളയിൽ സൂക്ഷിച്ച പാത്രത്തിൽനിന്ന‌് മുതല വെള്ളം കുടിക്കാൻ ശ്രമിച്ചു. രാത്രി ശുദ്ധവായു ലഭിക്കാൻ വേണ്ടി അടുക്കള വാതിൽ തുറന്നിട്ടിരുന്നു. ഇതു വഴിയാണ‌് മുതല വന്നതെന്നാണ‌് സംശയിക്കുന്നത‌്. വീടിന‌് സമീപമുള്ള തടാകത്തിൽനിന്ന‌് കയറിവന്നതാകാം മുതല. വരൾച്ചയിൽ വറ്റിവരണ്ടിരിക്കുകയാണ‌് തടാകം. രണ്ടു മണിക്കൂർ പണിപ്പെട്ട‌് വനംവകുപ്പ‌് ഉദ്യോഗസ്ഥർ മുതലയെ പിടികൂടി. തുടർന്ന‌് അടുത്തുള്ള അജ‌്‌വ തടാകത്തിൽ കൊണ്ടുവിട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top