24 June Monday

മുഴുവൻബൂത്തിലും റീപോളിങ‌് വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

ന്യൂഡൽഹി
വെസ‌്റ്റ‌് ത്രിപുര ലോക‌്സഭാ മണ്ഡലത്തിലെ 168 ബൂത്തിൽ മാത്രമായി റീപോളിങ‌് നടത്താനുള്ള തെരഞ്ഞെടുപ്പ‌് കമീഷൻ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ. വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിൽ ഏപ്രിൽ 12 ന‌് നടന്ന വോട്ടെടുപ്പിൽ ജനങ്ങൾ വോട്ടുചെയ്യുന്നത‌് തടയുന്നതടക്കം വ്യാപകമായി ക്രമക്കേട‌് അരങ്ങേറിയിരുന്നു. മണ്ഡലത്തിൽ പൂർണമായ റീപോളിങ്ങാണ‌് ആവശ്യം.തെരഞ്ഞെടുപ്പ‌് കമീഷന്റെ ഇപ്പോഴത്തെ ഉത്തരവ‌് താഴെത്തട്ടിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.

സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ‌് ഉറപ്പുവരുത്തുന്നതിൽ ഏറെ വൈകിയുള്ള ചെറിയൊരു നടപടി മാത്രമായേ ഇതിനെ കാണാനാകൂ. വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിലെ ഏതാണ്ട‌് പകുതിയോളം വോട്ടർമാർക്ക‌് സമ്മതിദാനാവകാശം നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല. ക്രമക്കേടുകളെക്കുറിച്ച‌് പരാതി ലഭിച്ച‌് ഒരു മാസത്തിന‌ുശേഷം മാത്രമാണ‌് 168 ബൂത്തിൽ റീപോളിങ്ങിന‌് തീരുമാനമാകുന്നത‌്. ലഭ്യമായ പരാതികൾ ഭാഗികമായി പരിഗണിച്ച‌ു മാത്രമാണ‌് ഈ തീരുമാനം.

ഇപ്പോഴത്തെ ഉത്തരവ‌് വ്യാപകമായി ക്രമക്കേട‌് നടന്നുവെന്ന‌് ഒരുഭാഗത്ത‌് അംഗീകരിക്കുമ്പോൾതന്നെ വോട്ടുചെയ്യാൻ കഴിയാതെ പോയവർക്ക‌് തെരഞ്ഞെടുപ്പ‌് കമീഷൻ നീതി ഉറപ്പുവരുത്തുമെന്ന വിശ്വാസത്തെ തകിടം മറിക്കുന്നത‌് കൂടിയാണ‌്. വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിൽ പൂർണമായ റീപോളിങ്ങാണ‌് വേണ്ടത‌്. എങ്കിൽമാത്രമേ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ‌് ഉറപ്പുവരുത്താനും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാകൂ–- പൊളിറ്റ‌്ബ്യൂറോ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top