19 July Friday

കര്‍ഷക ആത്മഹത്യ: പ്രതിഷേധ കവചവുമായി രാജസ്ഥാന്‍ നിയമസഭയില്‍ സിപിഐ എം എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

ജയ്പൂര്‍> കോണ്‍ഗ്രസിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ  പ്രതിഷേധകവചവുമായി രാജസ്ഥാനില്‍ സിപിഐ എം എംഎല്‍എ ബല്‍വാന്‍ പുനിയ. കാര്‍ഷിക
 കടാശ്വാസം 10 ദിവസത്തിനുള്ളില്‍ അനുവദിക്കുമെന്ന് വാഗ്ദാനം നല്‍കി രാജസ്ഥാനില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് , എന്നാല്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. സോഹന്‍ലാല്‍ മേഘവാള്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി

വിഷയത്തില്‍  സിപിഐഎം ന്റെ രണ്ട് എംഎല്‍എമാര്‍  ശക്തമായ പ്രതിഷേധം സഭയില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബല്‍വാന്‍ പുനിയ ശരീരത്ത്  പ്രതിഷേധ ബാനര്‍  ഒട്ടിച്ചുള്ള വ്യത്യസ്ത പ്രതിഷേധവുമായി സഭയിലെത്തിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധകവചങ്ങളണിഞ്ഞെത്തിയ അദ്ദേഹം സഭയില്‍  ഇന്ന് പൂര്‍ണമായും താനീ വേഷത്തിലായിരിക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top