17 August Saturday

ലോക‌്സഭാ തെരഞ്ഞെടുപ്പ്‌: സിപിഐ എം 71 ഇടത്ത‌് മത്സരത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

ന്യൂഡൽഹി> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 71 സ്ഥാനാർഥികളെ സിപിഐ എം പ്രഖ്യാപിച്ചു. ഏഴ‌് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ‌് 23ന‌് തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളാണ‌് സിപിഐ എം സംഘടിപ്പിക്കുന്നത‌്.  ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ വെല്ലുവിളിച്ചാണ‌് തൃണമൂലും ബിജെപിയും പ്രവർത്തിക്കുന്നത‌്. സിപിഐ എം നേതാക്കളെയും സ്ഥാനാർഥികളെയും കൈയേറ്റം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായി.

സുതാര്യമായ തെരഞ്ഞെടുപ്പ‌് ഉറപ്പാക്കാൻ ശക്തമായ നടപടി ആവശ്യപ്പെട്ട‌് തെരഞ്ഞെടുപ്പ‌് കമീഷനെ സിപിഐ എം സമീപിച്ചിരുന്നു. ബംഗാളിൽ 31ഉം കേരളത്തിൽ 16ഉം മണ്ഡലങ്ങളിൽ സിപിഐ എം മത്സരിക്കുന്നുണ്ട‌്. ത്രിപുരയിലെ രണ്ട‌് സീറ്റിലും സിറ്റിങ‌് എംപിമാർ ജനവിധി തേടും. രാജസ്ഥാനിൽ മൂന്നും അസം, തമിഴ‌്നാട‌്, ആന്ധ്രപ്രദേശ‌്, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട‌് വീതം സ്ഥാനാർഥികളുമുണ്ട‌്. ഹരിയാന, ഹിമാചൽ പ്രദേശ‌്, മധ്യപ്രദേശ‌്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ‌്, ജാർഖണ്ഡ‌്, ഉത്തരാഖണ്ഡ‌്, കർണാടക, ബിഹാർ, ലക്ഷദ്വീപ‌്‌ എന്നിവിടങ്ങളിലാണ‌് മറ്റ‌് സ്ഥാനാർഥികൾ മത്സരിക്കുന്നത‌്. കേരളം  ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിപിഐ എം സ്ഥാനാർഥികൾ:

ബംഗാൾ (31): ഭാഗീരഥ‌് റോയ‌്(ജൽപയ‌്ഗുരി–-എസ‌്സി), മുഹമ്മദ‌് സലിം (റായ‌്ഗഞ്ച‌്), ബദറുദ്ദോസ ഖാൻ (മൂർഷിദബാദ‌്), രമ ബിശ്വാസ‌് (റാണഘട്ട‌്–-എസ‌്സി), അലോകേഷ‌് ദാസ‌് (ബാൻഗോൺ), നേപ്പാൾദേബ‌് ഭട്ടാചാര്യ (ഡം ഡം), ഡോ. ഫൗദ‌് ഹാലിം (ഡയമണ്ട‌് ഹാർബർ), ബികാസ‌് രഞ്ജൻ ഭട്ടാചാര്യ (ജാദവ‌്പുർ), ഡോ. നന്ദിനി മുഖർജി (കൊൽക്കത്ത ദക്ഷിൺ), ഡോ. മാക‌്സുധ ഖാട്ടുൻ (ഉള്ളുബരിയ), പ്രദീപ‌് സാഹ (ഹൂഗ്ലി), ശക്തി മോഹൻ മാലിക‌് (അരംബാഗ‌്–-എസ‌്സി), സുനിൽ ഖാൻ (ബിഷ‌്ണുപൂർ–-എസ‌്സി), ഈശ്വർ ചന്ദ്ര ദാസ‌് (ബർദ്വമാൻ പുർബ –- എസ‌്സി), അഭാസ‌് റായ‌് ചൗധരി (ബർദ്വമാൻ ദുർഗാപൂർ), ഡോ. റെസൂൽ കരീം (ബിർഭൂം), സമൻ പഥക‌് (ഡാർജലിങ്), ഡോ. ശാന്തനു ഝാ (കൃഷ‌്ണനഗർ), ഗാർഗി ചാറ്റർജി (ബരാക‌്പുർ), ഡോ. ശരത‌് ഹാൽഡർ (മഥുരാപുർ–-എസ‌്സി), കനിനിക ബോസ‌്  (കൊൽക്കത്ത ഉത്തർ), സുമിത്ര അധികാരി  (ഹൗറ), തീർഥാങ്കർ റോയി  (ശ്രീരാംപുർ), ഇബ്രാഹിം അലി (താംലുക്ക‌്), പരിതോഷ‌് പട്ടാനായക‌്  (കാന്തി), ദേബ‌് ലിന ഹെംബ്രാം  (ജാർഗ്രാം –- എസ‌്ടി), അമിയ പത്ര (ബാങ്കുര), ഗൗരങ്ക ചാറ്റർജി  (അസനോൾ), ഡോ. രാം ചന്ദ്ര ഡോം  (ബോൽപുർ –- എസ‌്സി), ബിശ്വനാഥ‌് ഘോഷ‌് (മാൽഡ നോർത്ത‌്), സുൽഫിക്കർ അലി (ജാങ‌്ഗിപുർ).

ത്രിപുര (2): ജിതേന്ദ്ര ചൗധരി (ത്രിപുര ഈസ‌്റ്റ‌് –- എസ‌്ടി), ശങ്കർ പ്രസാദ‌് ദത്ത (ത്രിപുര വെസ‌്റ്റ‌്).

രാജസ്ഥാൻ (3): അമ്രാ റാം (സിക്കർ), ബൽവാൻസിജ‌് പൂനിയ (ചുരു), ഷോപത‌് റാം (ബിക്കാനിർ).

തമിഴ‌്നാട‌് (2): സു വെങ്കിടേശൻ (മധുര), പി ആർ നടരാജൻ (കോയമ്പത്തൂർ).

ആന്ധ്ര(2):  കെ പ്രഭാകര റെഡ്ഢി (കർണൂൽ), ചന്ദ്രരാജഗോപാൽ  (നെല്ലോർ). 

തെലങ്കാന (2): മല്ലു ലക്ഷ‌്മി (നാൽഗൊണ്ട), ബി വെങ്കട്ട‌് (ഖമ്മം). 

അസം (2) : ബിരാജ‌് ദേക(കോക്രജാർ –- എസ‌്ടി), അമിയ കുമാർ ഹണ്ഡിക‌് (ലാഖിംപുർ).

ഹരിയാന (1) : സുഖ‌്ബീർ സിങ‌് (ഹിസാർ).

ഹിമാചൽ പ്രദേശ‌് (1): മണ്ഡി –- ദലീപ‌് കൈഫ‌്ത്ത‌്.

മധ്യപ്രദേശ‌് (1): ഗിരിജേഷ‌് സിങ‌് സെനഗർ (റേവ).

മഹാരാഷ‌്ട്ര (1): ജീവ പാണ്ഡു ഗാവിദ‌് (ദിദ്ധോരി–-എസ‌്ടി).

ഒഡിഷ (1): ജനാർദൻ പതി (ഭുവനേശ്വർ).

പഞ്ചാബ‌് (1): രഘുനാഥ‌് സിങ‌് (അനന്ദപുർ സാഹിബ‌്). 

ലക്ഷദ്വീപ‌്(1): ഷെരീഫ‌് ഖാൻ (ലക്ഷദ്വീപ‌് –-എസ‌്ടി.).

ജാർഖണ്ഡ‌് (1): ഗോപിൻ സോറൻ (രാജ‌്മഹൽ –-എസ‌്ടി).

ഉത്തരാഖണ്ഡ‌് (1): രാജേന്ദ്ര പുരോഹിത‌് (തെഹ‌്റി).

കർണ്ണാടക(1): വരലക്ഷ‌്മി (ചിക്കബല്ലാപുർ).

ബിഹാർ (1): അജയ‌് കുമാർ (ഉജിയാർപുർ).


പ്രധാന വാർത്തകൾ
 Top