22 October Tuesday

ഹിന്ദി അടിച്ചേൽപ്പിക്കൽ ചെറുക്കും: സിപിഐ എം

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019

ന്യൂഡൽഹി
ഹിന്ദിയെ ദേശീയ ഭാഷയായി പരിഗണിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ പ്രഖ്യാപനം ഭരണഘടനയുടെയും  രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തിന്റെയും അന്തഃസത്തയ്‌ക്ക്‌ നിരക്കാത്തതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ഭരണഘടനയുടെ എട്ടാം പട്ടികയിൽ  ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷയും ദേശീയ ഭാഷകളാണ്‌. ഈ ഭാഷകൾക്ക്‌ തുല്യപരിഗണനയാണ്‌ ലഭിക്കേണ്ടത്‌.
ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കും.  ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം’–- എന്ന ആർഎസ്‌എസ്‌ അജൻഡയിൽനിന്ന്‌ ഉടലെടുത്ത ഇത്തരം നീക്കങ്ങളെ സിപിഐ എം ശക്തമായി ചെറുക്കുമെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top