13 May Thursday

കോവിഡ് വ്യാപനം: കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം-പിബി

സ്വന്തം ലേഖകന്‍Updated: Thursday Apr 15, 2021

ന്യൂഡല്‍ഹി> കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും  ആരോഗ്യപരിരക്ഷ സംവിധാനത്തിലെ അപര്യാപ്തകള്‍ പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ജനങ്ങളെയും കുറ്റപ്പെടുത്തി ഈ സ്ഥിതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിനു ഒഴിയാനാകില്ല.
  
ജനങ്ങള്‍ വന്‍തോതില്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കണം, എല്ലാ അതിഥിതൊഴിലാളികളെയും  അവരവരുടെ  നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സൗജന്യമായി  പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം. പിഎം കെയേഴ്സിലേയ്ക്ക് സമാഹരിച്ച പണം വിനിയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. വാക്സിനേഷന്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

  ജനങ്ങള്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതത്തിലാണ്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍  പ്രതിമാസം 7,500 രൂപ വീതം  നിക്ഷേപിക്കണം. ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണം. നഗരപ്രദേശങ്ങളിലും ഉടന്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണം - പിബി ആവശ്യപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top