17 February Sunday

പശുഹത്യയുടെ പേരിൽ ദേശരക്ഷാ നിയമം; മധ്യപ്രദേശ്‌ കോൺഗ്രസ്‌ സർക്കാർ നടപടി അപലപനീയം: മുഹമ്മദ‌് റിയാസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

കോഴിക്കോട‌്> പശുവിനെ കശാപ്പ‌് ചെയ‌്തതിന്റെ പേരിൽ മൂന്നുപേർക്കെതിരെ ദേശരക്ഷാ നിയമമുപയോഗിച്ച‌് കേസെടുത്ത മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന‌് ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് പ്രസ‌്താവനയിൽ പറഞ്ഞു

മധ്യപ്രദേശിലെ ഖണ്ഡ‌്‌വക്കടുത്താണ‌് സംഭവം. ഗോ വധത്തിന‌് ദേശരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപി സർക്കാരുകളുടെ പാതയിലാണ‌് കോൺഗ്രസ‌് സർക്കാരും. ബിജെപി വിരുദ്ധ വോട്ട‌് നേടി അധികാരത്തിൽ വന്ന കോൺഗ്രസ‌് മൃദു ഹിന്ദുത്വമാണ‌് പിന്തുടരുന്നത‌്. സർക്കാർ മാറിയെങ്കിലും ഇരുവരും പിന്തുടരുന്ന നയം ഒന്നുതന്നെയാണ‌്

മത ന്യൂനപക്ഷങ്ങളും  മതനിരപേക്ഷ വാദികളും കോൺഗ്രസ‌് സർക്കാരിന്റെ നടപടി മൂലം അരക്ഷിതരാണ‌്. മധ്യപ്രദേശ‌് നിയമസഭയിൽ ഒരു ഇടതുപക്ഷ അംഗം ഉണ്ടായിരുന്നെങ്കിൽ ഇതിനെതിരെ ശബ്ദിക്കുമായിരുന്നു. എണ്ണം എത്രയെന്നതല്ല,  നിലപാടുകളാണ‌് ഇടതുപക്ഷത്തെ വേറിട്ടതാക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഹമ്മദ‌് റിയാസ‌് പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top