13 May Thursday
കുംഭമേളയില്‍ രണ്ടായിരത്തോളം പേർക്ക്‌ കോവിഡ്‌

രാജ്യത്ത് ഒറ്റ ദിവസം രോ​ഗികൾ രണ്ടുലക്ഷം കടന്നു ; മരണം 1038

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ രണ്ടാംതരംഗം ആഞ്ഞടിക്കുന്നു. 24 മണിക്കൂറിൽ 2,00,739 രോ​ഗികള്‍‌. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഉയർന്ന പ്രതിദിന രോഗസംഖ്യ. പ്രതിദിന കേസുകൾക്ക്‌ ഒപ്പം മരണനിരക്കും കാര്യമായി ഉയർന്നു‌. 24 മണിക്കൂറിൽ 1038 മരണം.

രാജ്യത്ത്‌ ഒറ്റ ദിവസം ഒരുലക്ഷം രോ​ഗികള്‍ റിപ്പോർട്ട്‌ ചെയ്‌തത്‌ ഏപ്രിൽ അഞ്ചിന്, 10 ദിവസത്തിനിടെ‌  രോ​ഗികള്‍ രണ്ടുലക്ഷം കടന്നു‌. അമേരിക്കയിൽ 21 ദിവസത്തിലാണ് രോ​ഗികള്‍ ഒരുലക്ഷത്തിൽനിന്ന്‌ രണ്ടുലക്ഷമായത്‌.  അഞ്ചുദിവസം തുടർച്ചയായി 1.5 ലക്ഷത്തിന്‌ മുകളിലും ഒമ്പത്‌ ദിവസം തുടർച്ചയായി ഒരു ലക്ഷത്തിന്‌ മുകളിലും രോ​ഗികള്‍ റിപ്പോർട്ട്‌ ചെയ്‌തു. 

രാജ്യത്തെ മൊത്തം രോ​ഗികൾ 1.4 കോടി ആയി.  ചികിത്സയിലുള്ളവരുടെ  എണ്ണം 36–  -ാം ദിവസവും  വർധിച്ചു. ‌ നിലവിൽ 14,71,877 പേർ ചികിത്സയില്‍‌. മൊത്തം‌  1,73,123 പേർ മരിച്ചു. പുതിയ രോ​ഗികളില്‍ 81 ശതമാനം 10 സംസ്ഥാനങ്ങളിൽ‌. മഹാരാഷ്ട്ര–- 58,952, ഉത്തർപ്രദേശ്‌–-20,439, ഡൽഹി–-17,282, ഛത്തീസ്‌ഗഢ്‌–- 14,250, കർണാടക–- 11,265, മധ്യപ്രദേശ്‌–- 9,270.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top