അഹമ്മദാബാദ്> അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. നവരംഗപുരിയിലെ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതർ അറിയിച്ചു.
ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 40 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..