07 April Tuesday

തമിഴ്‌നാട്ടിലെ കോവിഡ്‌ മരണം; റൂട്ട്‌ മാപ്പ്‌ തയ്യാറാക്കാനാകാതെ അധികൃതർ, രോഗബാധ എവിടെനിന്നാണെന്ന്‌ അറിയില്ലെന്ന്‌ ആരോഗ്യവകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

മധുര > തമിഴ്‌നാട്ടിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ റൂട്ട്‌മാപ്പ്‌ അറിയാതെ അധികൃതർ. രോഗബാധിതനായത് എവിടെ നിന്നെന്ന് അറിയില്ല. രോഗിയുടെ റൂട്ട് മാപ്പ് അറിയാതെ വലയുകയാണ് അധികൃതർ. ഇയാളുടെ സഞ്ചാരപാത കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിന്‌ കഴിഞ്ഞിട്ടില്ല. വിദേശികളുമായി ബന്ധപ്പെടുകയോ രോഗമുള്ള ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്‌തകാര്യം അറിയില്ലെന്നാണ്‌ ആരോഗ്യമന്ത്രി വിജയഭാസ്‌കർ അറിയിച്ചത്‌.

54 കാരനായ മധുര സ്വദേശി മരിച്ച വിവരം പുലർച്ചെയോടെയാണ്‌ ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്‌. ഇതോടെ രാജ്യത്താകെ കോവിഡ് മരണം പന്ത്രണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top