27 November Friday

ദിവസം 57,000 രോഗികൾ

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020

ന്യൂഡൽഹി
ഒറ്റദിവസത്തെ കോവിഡ് ബാധിതര്‍ രാജ്യത്ത്‌   57,000 കടന്നു. 24 മണിക്കൂറില്‍ 57,117 രോ​ഗികള്‍, 764 മരണം. ആകെ രോ​ഗികള്‍ 17 ലക്ഷത്തിലേറെ, മരണം 37,350.  മഹാരാഷ്ട്രയിൽ രോ​ഗികള്‍ നാലുലക്ഷത്തിലേറെ. തമിഴ്‌നാട്ടിൽ രണ്ടരലക്ഷവും ആന്ധ്ര ഒന്നരലക്ഷവും  കർണാടത്തിൽ ലക്ഷവും കടന്നു.

മഹാരാഷ്ട്രയിൽ മരണം 15,000വും തമിഴ്‌നാട്ടിൽ നാലായിരവും കടന്നു. തമിഴ്‌നാട്ടിലും കർണാടകയിലും പ്രതിദിന രോഗികൾ അയ്യായിരത്തിനുമുകളിലാണ്‌. ഡൽഹിയിൽ നാലായിരത്തിന്‌ അടുത്തെത്തി. ഗുജറാത്തിലും കർണാടകത്തിലും മരണം 2000 കടന്നു. യുപി, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ ആയിരത്തിലേറെ.

 ജൂലൈയിൽമാത്രം രാജ്യത്ത് 11,11,262 രോ​ഗികള്‍, മരണം 19,142. ജൂൺ അവസാനിക്കുമ്പോൾ ദിവസവും 17,000 രോ​ഗികളും 300–-400 മരണവുമായിരുന്നു. ജൂലൈ അവസാനത്തോടെ ഇത്‌ 55,000വും എഴുനൂറുമായി.
ജൂലൈയിൽ രോ​ഗികള്‍‌ 190 ശതമാനവും മരണം‌ 110 ശതമാനവും വര്‍ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top