15 October Tuesday

നികുതിയിളവുകൾ 20 ബജറ്റുകൾക്ക്‌ തുല്യമെന്ന്‌ കോർപറേറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ന്യൂഡൽഹി >  ധനമന്ത്രി പ്രഖ്യാപിച്ച നികുതിയിളവുകൾ സ്വാഗതം ചെയ്‌ത്‌ കോർപറേറ്റുകൾ. 20 ബജറ്റുകൾക്ക്‌ തുല്യമാണ്‌ ധനമന്ത്രിയുടെ പ്രസ്താവനയെന്ന്‌ ഹീലിയസ്‌ ക്യാപ്പിറ്റൽ സ്ഥാപകൻ അമീർ അറോറ പറഞ്ഞു.

 കോർപറേറ്റ്‌ നികുതിനിരക്കിൽ ഇളവ്‌ വരുത്തിയത്‌ മാറ്റങ്ങൾ സൃഷ്ടിക്കും‐ കൊടക്‌ മഹീന്ദ്ര ബാങ്ക്‌ സിഇഒ ഉദയ്‌ കൊടക്‌ ട്വീറ്റ്‌ ചെയ്തു. ദീപാവലി നേരത്തെ എത്തിയതിന്‌ തുല്യമാണിതെന്ന്‌ ടെറ്റൻ ചീഫ്‌ ഫിനാൻഷ്യൽ ഓഫീസർ എസ്‌ സുബ്രഹ്മണ്യൻ പറഞ്ഞു.

 സർക്കാർ തീരുമാനം വലിയ ആശ്വാസമാകുമെന്ന്‌ ടാറ്റ സൺസ്‌ ചെയർമാൻ എൻ ചന്ദ്രശേഖരൻ അവകാശപ്പെട്ടു.  ഉൽപ്പാദന–-സമ്പദ്‌ മേഖലയ്‌ക്ക്‌ പുത്തൻ ഉണർവാണ്‌ പുതിയ തീരുമാനത്തിലൂടെ ഉണ്ടായതെന്ന്‌ പ്രമുഖ ബ്രിട്ടീഷ്‌–-ഇന്ത്യൻ വ്യവസായി ഗോപിചന്ദ്‌ ഹിന്ദുജ പ്രസ്താവനയിൽ പറഞ്ഞു. കോർപറേറ്റുകൾ കാത്തിരുന്ന ഉത്തരവാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചതെന്ന്‌ വ്യക്തം.


പ്രധാന വാർത്തകൾ
 Top