28 February Friday

ആധാർ ബന്ധിപ്പിക്കൽ: നിയമനിർമാണത്തിനായി കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ന്യൂഡൽഹി> ആധാർ തിരിച്ചറിയൽ രേഖയുമായി ബന്ധിപ്പിക്കുന്നതിനായി നിയമനിർമാണത്തിനൊരുങ്ങി ആഭ്യന്തര നിയമ മന്ത്രാലയം. ഇതിനുള്ള അറിയിപ്പ്‌ മന്ത്രിസഭയ്ക്ക്‌ തയ്യാറാക്കുകയാണ്‌ മന്ത്രാലയം. സമ്മതിദായക പട്ടികയിൽ ആവർത്തനം ഒഴിവാക്കാൻ നിയമപരമായ പിൻബലം ആവശ്യമാണെന്ന തെരഞ്ഞെടുപ്പു കമീഷന്റെ നിർദേശത്തെത്തുടർന്നാണ്‌ നടപടി.

1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്ന്‌ നിയമ മന്ത്രാലയം അറിയിച്ചു. പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ മന്ത്രിസഭാ സമിതിക്ക്‌ മുമ്പാകെ ഭേദഗതി നിയമം അവതരിപ്പിക്കും. നിയമം ഭേദഗതി ചെയ്യുന്നതോടെ പൗരൻമാർക്ക്‌ നിർബന്ധമായും ആധാർ തെരഞ്ഞെടുപ്പുരേഖയുമായി ബന്ധിപ്പിക്കേണ്ടിവരും.


പ്രധാന വാർത്തകൾ
 Top