24 October Thursday

പണം കൈമാറ്റത്തിൽ വീഴ്‌ചവരുത്തിയാൽ ഇടപാടുകാരന്‌ ബാങ്ക്‌ പിഴ നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

മുംബൈ >  പണം കൈമാറ്റത്തിൽ  ബാങ്കുകൾ വീഴ്‌ച വരുത്തിയാൽ  ഇടപാടുകാരന് പ്രതിദിനം 100 രൂപ വീതം ബാങ്ക്‌ പിഴ നല്‍കണമെന്ന് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ഇ വാലറ്റ് ഇടപാടുകള്‍,  മൊബൈൽ വഴി ബാങ്കില്‍നിന്നും പണം കൈമാറ്റം ചെയ്യുന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ), പേടിഎം  ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഈ നിര്‍ദേശം ബാധകമാണ്‌.

  പരാജയപ്പെടുന്ന ഇടപാടുകള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേകസമയപരിധി നിശ്ചയിച്ച് ആർബിഐ പുതിയ മാര്‍​ഗനിര്‍ദേശം ഇറക്കി. പണം  നിശ്ചിത സമയത്തിനുള്ളിൽ സ്വീകർത്താവിന്റെ അക്കൗണ്ടിൽ എത്തിയില്ലെങ്കില്‍ വൈകുന്ന ഓരോദിനത്തിനും 100 രൂപവീതം  പിഴ നല്‍കണം. ഇത്തരം പരാതികളില്‍ പരമാവധി അഞ്ചുദിവസത്തിനകം ബാങ്ക് തീര്‍പ്പുണ്ടാക്കണം. അതിവേഗ പണമിടപാടുകൾക്കുള്ള  ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) വഴി പണം കൈമാറുമ്പോൾ ഒരു ദിവസത്തിനുള്ളിൽ പണം ലഭിച്ചില്ലെങ്കിലും പിഴ നല്‍കണം.


പ്രധാന വാർത്തകൾ
 Top