31 March Tuesday

വനിതകള്‍ക്ക് സേനയില്‍ കമാന്‍ഡര്‍മാരാകാം, മാറ്റിനിര്‍ത്തുന്നത് സ്ത്രീവിരുദ്ധം; കേന്ദ്രസര്‍ക്കാര്‍ നടപടി തള്ളി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ന്യൂഡല്‍ഹി> സൈന്യത്തില്‍ കമാന്‍ഡറടക്കമുള്ള പ്രധാന പദവികളില്‍ വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി തള്ളി. വനിതകളുടെ നിയമനം പെര്‍മനന്റ് കമ്മീഷന്‍ ആയി നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡ് അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ ഉത്തരവ്

വനിതകളെ കമാന്‍ഡര്‍ പോസ്റ്റുകളില്‍ നിയമിക്കുന്നതിന് കേന്ദ്രം എതിരായിരുന്നു. പുരുഷ സൈനികര്‍ വനിതാ കമാന്‍ഡര്‍മാരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മാനസികമായി പാകപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് കോടതിയില്‍ വിശദീകരിച്ചത്.

സൈന്യത്തില്‍ എത്തുന്ന പുരുഷന്മാരില്‍ ഭൂരിഭാഗം പേരും ഗ്രാമീണമേഖലയില്‍ നിന്നുള്ളവര്‍ ആണ്. ഇവര്‍ വനിതകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മാനസികമായി പാകപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
 
അതേസമയം, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാനസിക ചിന്തയിലും മാറ്റം.വരുത്തണമെന്നും സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി  കേസ് പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു
 


പ്രധാന വാർത്തകൾ
 Top