25 June Tuesday

ജഡ്ജി നിയമനത്തിലുറച്ച് കൊളീജിയം: കേന്ദ്രത്തിന് വീണ്ടും ശുപാര്‍ശ നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

ന്യൂഡല്‍ഹി > സുപ്രീംകോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം വീണ്ടും കേന്ദ്രത്തിന് ശുപാര്‍ശ അയച്ചു. കഴിഞ്ഞ ദിവസം കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കിയതിനുപിന്നാലെയാണ് വീണ്ടും അയക്കുകയുണ്ടായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്(ജാര്‍ഖണ്ഡ്), എ എസ് ബൊപ്പണ്ണ (ഗുവാഹത്തി) എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കുന്നതിനുള്ള ശുപാര്‍ശയാണ് കൊളീജിയം വീണ്ടും കേന്ദ്രത്തിന് അയച്ചത്.

 സീനിയോറിറ്റി മികവിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് കൊളീജിയം പറഞ്ഞു.ഇരുവരുടെയും പേരുകള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ 5 അംഗ കൊളീജിയം കഴിഞ്ഞ മാസം 12 നാണു ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് ബോസ് അഖിലേന്ത്യാ സീനിയോറിറ്റിയില്‍ 12-ാമനും ജസ്റ്റിസ് ബൊപ്പണ്ണ
36-ാമനുമാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top