17 November Sunday

സിഐടിയു ജനറൽ കൗൺസിൽ തുടങ്ങി

അനീഷ‌് ബാലൻUpdated: Thursday Aug 8, 2019

ഹാസൻ > സിഐടിയു ജനറൽ കൗൺസിൽ ബുധനാഴ്‌ച കർണാടകത്തിലെ ഹസ്സനിൽ തുടങ്ങി. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിർമാണങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള കർമപരിപാടികൾക്ക്‌ നാലുദിവസത്തെ കൗൺസിൽ രൂപം നൽകും. പ്രസിഡന്റ്‌ കെ ഹേമലത അധ്യക്ഷയായി. ജനറൽ സെക്രട്ടറി തപൻ സെൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി  ഭരണഘടനയ്‌ക്കുമേലുള്ള കടന്നുകയറ്റമാണെന്ന‌് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ ഏകപക്ഷീയമായ ഫാസിസ‌്റ്റ‌് നടപടി ഭരണഘടനയെ അട്ടിമറിച്ച‌് ജനാധിപത്യം കശാപ്പുചെയ്യുന്നതാണെന്ന‌് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളിവർഗം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന‌് ദേശീയ പ്രസിഡന്റ‌് ഡോ. കെ ഹേമലത പറഞ്ഞു. ആദ്യദിനം കേരളത്തിൽനിന്ന‌് കെ എൻ ഗോപിനാഥ‌് ചർച്ചയിൽ പങ്കെടുത്തു. അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള , കോൺഫെഡറേഷൻ ഓഫ്‌ ‌സെൻട്രൽ ഗവ. എംപ്ലോയീസ്‌ സെക്രട്ടറി ജനറൽ എം കൃഷ‌്ണൻ, സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം, എ ആർ സിന്ധു തുടങ്ങിയവർ  സംസാരിച്ചു. രാജ്യത്ത‌് സ‌്ത്രീകൾക്കും കുട്ടികൾക്കുംനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയുള്ള പ്രമേയം  വൈസ‌് പ്രസിഡന്റ‌് എ കെ പത്മനാഭൻ അവതരിപ്പിച്ചു. ബുധനാഴ‌്ച രാവിലെ ഹസ്സനിലെ അംബേദ‌്കർ ഭവനിൽ ആരംഭിച്ച ജനറൽ കൗൺസിൽ ശനിയാഴ‌്ച ആയിരങ്ങൾ പങ്കെടുക്കുന്ന റാലിയോടെ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 425 അംഗങ്ങളാണുള്ളത്‌. കേരളത്തിൽനിന്ന‌് 106 അംഗങ്ങൾ


പ്രധാന വാർത്തകൾ
 Top