17 January Friday

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം: മേഘാലയയിലും ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിച്ചു; അസമിൽ മരണം മൂന്നായെന്ന്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡൽഹി >  പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മേഘാലയയിലും ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിച്ചു.  അസമിലെ പ്രതിഷേധങ്ങളിൽ മരണം മൂന്നായെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. പൊലീസ്‌ വെടിവയ്‌പ്പിൽ പരിക്കേറ്റവരാണ്‌ മരിച്ചത്‌ എന്നാണ്‌ റിപ്പോർട്ട്‌. നിരവധി പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌. 

ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പടര്‍ന്നുപിടിക്കുന്നത്. ബില്ലിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ ഒരു ബാങ്കിന് തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 അസമിലെ 10 ജില്ലകളില്‍ അധികൃതര്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.  ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top