31 March Tuesday

ചെന്നൈയില്‍ പന്ത്രണ്ടുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ചെന്നൈ> ചെന്നൈയില്‍ പന്ത്രണ്ടുകാരിയെ നാലുസഹമാഠികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പന്ത്രണ്ടുവയസുകാരാണ് പ്രതികളായ നാലു കുട്ടികളും. സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

സ്‌കൂള്‍ പരിസരത്തുവെച്ചാണ് പെണ്‍കുട്ടിയെ സഹപാഠികള്‍ ലൈംഗികമായി ഉപദ്രവിച്ചത്. വീട്ടിലെത്തിയപ്പോള്‍ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലുപേരെയും പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പില്‍ ഹാജരാക്കി.


ജുവൈനല്‍ ഹോമില്‍ രണ്ടുദിവസം പാര്‍പ്പിച്ച ഇവരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചു.ഇരയ്ക്കും പ്രതികള്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പോലീസ് അറിയിച്ചു.

ബാലപീഡന നിരോധന നിയമ(പോക്‌സോ)പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top