ന്യൂഡല്‍ഹി> കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ജപ്തി ചെയ്ത വസ്തുവകകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജന്‍സികള്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ജപ്തി ചെയ്ത സ്ഥാവര വസ്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
2017-18 മുതല്‍ 31.01.2023 വരെ 1,10,934.83 കോടി രൂപയുടെ സ്ഥാവര വസ്തുക്കള്‍ ജപ്തി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതില്‍ വെറും 70.86 കോടി രൂപയ്ക്ക് തുല്യമായ വസ്തുവകകളേ വില്‍പന നടത്തിയിട്ടുള്ളൂവെന്നും കേന്ദ്രം അറിയിച്ചു.
ഇത് മൊത്തം ജപ്തി ചെയ്ത വസ്തുവകകളുടെ മൂല്യത്തിന്റെ 0.064 ശതമാനമാണ്. ഇത്രയധികം ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലുള്ള ഗണ്യമായ കുറവ് വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുള്ളതിനാലാണെന്നാണ് കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..