21 October Thursday

പിന്നാക്കവിഭാഗങ്ങളുടെ ജാതി സെൻസസ്‌ പ്രയാസകരം: കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ന്യൂഡൽഹി > പിന്നാക്ക വിഭാഗങ്ങളുടെ ജാതി സെൻസസ്‌ ഭരണപരമായി ബുദ്ധിമുട്ടുള്ളതാണെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സ്വാതന്ത്ര്യത്തിന്‌ മുമ്പുള്ള കാലത്ത്‌ നടത്തിയ ജാതി സെൻസസിലെ വിവരങ്ങളടക്കം കൃത്യമല്ല. 2011 ലെ സാമൂഹ്യ –-സാമ്പത്തിക ജാതി സെൻസസിലും  (എസ്‌ഇസിസി) സാങ്കേതിക പിഴവുകളുള്ളതിനാൽ ഇത്‌ ഔദ്യോഗികാവശ്യത്തിന്‌ ഉപയോഗിക്കാനാകില്ലെന്നും സാമൂഹ്യ നീതി വകുപ്പ്‌ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

2021ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ്‌ ഉൾപ്പെടുത്തണമെന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ ഹർജിയ്‌ക്കുള്ള മറുപടിയിലാണ്‌ കേന്ദ്രം ഇക്കാര്യം പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top