22 May Wednesday

ബിജെപി സ്ഥാനാർഥിയുടെ കാറിൽനിന്ന്‌ പണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

കൊൽക്കത്ത > പശ്ചിമ ബംഗാളിലെ ഘട്ടാല്‍ മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ഭാരതി ഘോഷില്‍ നിന്നാണ് 1,13,895 രൂപ പിടിച്ചെടുത്തത്. കൊല്‍ക്കത്തയില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെ പിംഗ്ലയില്‍ നിന്നാണ് പുലര്‍ച്ചെ രണ്ട് മണി്ക്ക് ഭാരതി ഘോഷിന്റെ കാര്‍ തടഞ്ഞ് പൊലീസ് പണം പിടിച്ചെടുത്തത്. ബംഗാള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ല മജിസ്‌ട്രേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

50,000 രൂപ മാത്രമേ തന്റെ കയ്യിലുണ്ടായിരുന്നുള്ളൂ എന്നും ബാക്കി ഡ്രൈവറുടേയും അസിസ്റ്റന്റിന്റേയുമാണെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നത്. സീഷര്‍ ലിസ്റ്റില്‍ ഒപ്പുവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഭാരതി ഘോഷ് വഴങ്ങിയില്ല. ഇവരെ കസ്റ്റിഡിയിലെടുത്ത പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം തൃണമൂല്‍ സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ് എന്ന് ഭാരതി ഘോഷ് ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top