29 February Saturday

പൗരത്വ ഭേദ​ഗതി നിയമം; 132 ഹർജി ഇന്ന് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ന്യൂഡൽഹി > പൗരത്വ ഭേദ​ഗതി നിയമത്തെ ചോദ്യംചെയ്യുന്ന 132 ഹർജി സുപ്രീംകോടതി ബുധനാഴ്‌ച പരിഗണിക്കും. ഈ വിഷയത്തില്‍ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്ന ട്രാൻസ്‌ഫർ പെറ്റീഷനും ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ, ജഡ്‌ജിമാരായ എസ്‌ അബ്ദുൾ നസീർ, സഞ്‌ജീവ്‌ ഖന്ന എന്നിവരുടെ ബെഞ്ച് പരി​ഗണിക്കും.

ഇതിനു പുറമെ  വിവിധ രാഷ്ട്രീയപാർടികളും നേതാക്കളും യുവജനസംഘടനകളും മനുഷ്യാവകാശസംഘടനകളും മതസംഘടനകളും നിയമഭേഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന കേരളത്തിന്റെ ഒറിജിനൽസ്യൂട്ട്‌ ബുധനാഴ്‌ച പരി​ഗണിക്കുന്നതിലില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top