ന്യൂഡൽഹി
പശ്ചിമ ത്രിപുര ജില്ലയിലെ ബിശാൽഗഢിൽ എംപിമാരെ ആക്രമിച്ച സംഭവത്തിൽ മൂന്നു ബിജെപിക്കാർ അറസ്റ്റിൽ. പ്രദേശത്തെ ക്രിമിനൽ സംഘത്തിൽപ്പെട്ട നകുൽ സുദ്രധർ, സ്വപൻ ദാസ്, നിതയ് ദാസ് എന്നിവരെയാണ് ബിശാൽഗഢ് പൊലീസ് ശനി രാവിലെ പിടികൂടിയത്.
അതേസമയം മുപ്പതോളമുണ്ടായിരുന്ന അക്രമി സംഘത്തിലെ മറ്റുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല. അക്രമത്തിൽ പങ്കില്ലെന്ന് അവകാശപ്പെട്ടുള്ള ബിജെപി പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത്. കൈലാഷഹർ മണ്ഡലത്തിൽ ഇടതുമുന്നണിയും കോൺഗ്രസും പടുകൂറ്റൻ പ്രകടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..