22 September Tuesday

തീവ്രവാദികളെ ഭയന്ന് കശ്‌മീര്‍ ബിജെപിയില്‍ കൂട്ടരാജി

സ്വന്തം ലേഖകൻUpdated: Tuesday Aug 11, 2020

ന്യൂഡൽഹി> തീവ്രവാദി ആക്രമണങ്ങൾ വർധിച്ചതോടെ കശ്‌മീര്‍ ബിജെപിയില്‍ കൂട്ടരാജി. ഒരാഴ്‌ചയ്‌ക്കിടെ നേതാക്കളും പ്രവർത്തകരുമായ ഡസനിലേറെ പേര്‍ ബിജെപി വിട്ടു‌. പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം സ്ഥിതി സാധാരണ നിലയിലേക്ക്‌ എത്തിയെന്ന്‌ വരുത്താന്‍ നിരവധി പേർക്ക്‌ പഞ്ചായത്ത്‌ തലങ്ങളിൽ പഞ്ച്‌, സർപഞ്ച്‌ സ്ഥാനങ്ങൾ നൽകി. ഇവരാണ്‌ ഇപ്പോള്‍ രാജിവച്ചൊഴിയുന്നത്‌.

ആഗസ്‌ത്‌ അഞ്ചിന്‌ ക്വാസിഗുണ്ഡ്‌ ഗ്രാമത്തിലെ സർപഞ്ചും ബിജെപി നേതാവുമായ ആരിഫ്‌ അഹമദിന് തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റു. തൊട്ടടുത്ത ദിവസം സർപഞ്ചും ബിജെപി നേതാവുമായ സജാദ്‌ അഹമദ്‌‌ ഖണ്ഡെ കുൽഗാമിൽ വെടിയേറ്റ്‌ മരിച്ചു. ഇതേ ദിവസം ബഡ്‌ഗാമിൽ ബിജെപി ഒബിസി വിഭാഗം ജില്ലാപ്രസിഡന്റ്‌ അബ്ദുൾ ഹമീദ്‌ നജറിന്‌ വെടിയേറ്റു. ഇദ്ദേഹം പിന്നീട്‌ മരിച്ചു. ജൂലൈ എട്ടിന്‌ ബിജെപി സ്‌റ്റേറ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ഷെയ്‌ക്ക്‌ വസീം ബാരി കൊല്ലപ്പെട്ടു. 

ബിജെപി ബന്ദിപ്പുർ ജനറൽ സെക്രട്ടറി അവ്‌താർ കൃഷ്‌ണൻ ഞായറാഴ്‌ച സ്ഥാനം രാജിവച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top