30 May Tuesday

സമൂഹമാധ്യമ കണ്ണുകെട്ടാന്‍ 
ബിജെപിക്ക് "ടെക്‌ ഫോഗ്‌ '

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022


ന്യൂഡൽഹി
സമൂഹമാധ്യമങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ ടെക്‌ ഫോഗ്‌ എന്ന രഹസ്യ ആപ്‌ ആയുധമാക്കി ബിജെപി. ജനപിന്തുണ "പെരുപ്പിച്ച്‌' കാട്ടാനും രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും അവഹേളിക്കാനും പൊതുജനാഭിപ്രായം സ്വാധീനിക്കാനും ടെക്‌ ഫോഗ്‌ ആപ്പിനെ ബിജെപി ഐടിസെൽ ആയുധമാക്കുന്നു.

ബിജെപി ഐടി സെല്ലിൽനിന്ന്‌ ഒഴിവായ ആരതി ശർമയാണ്‌ ടെക്‌ ഫോഗ്‌ എന്ന ആപ്പിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌.  ‘ദി വയർ’ നടത്തിയ അന്വേഷണം ടെക്‌ ഫോഗ്‌ ആപ്പിന്റെ വിശദാംശം പുറത്തുകൊണ്ടുവന്നു. ട്വിറ്ററും ഫെയ്‌സ്‌ബുക്കും പോലെയുള്ള സമൂഹമാധ്യമങ്ങളുടെ ‘ട്രെൻഡിങ്‌’ പട്ടികയിൽ സംഘപരിവാറിന്‌ താൽപ്പര്യമുള്ള കാര്യങ്ങൾ ഒന്നാമതാക്കാനാണ്‌ ടെക്‌ ഫോഗ്‌ വഴി ക്രമക്കേട്‌ നടത്തുന്നത്‌. ഇതിനായുള്ള ട്വീറ്റുകൾ ടെക്‌ ഫോഗ്‌ ആപ്‌ യാന്ത്രികമായി റീ ട്വീറ്റും ഷെയറും ചെയ്യും. ഇതിലൂടെ അത്തരം വിഷയങ്ങൾ ട്രെൻഡിങ്ങിൽ ഒന്നാമതെത്തും. ഇതോടെ, അവയെല്ലാം ജനപ്രിയമാണെന്ന വ്യാജപ്രതീതി ഉണ്ടാകും.

സ്വകാര്യവ്യക്തികൾ ഉപയോഗിക്കാത്ത വാട്‌സാപ്‌ അക്കൗണ്ടുകളിൽ കടന്നുകയറി സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക്‌ സന്ദേശങ്ങൾ അയച്ചും തട്ടിപ്പും നടത്തുന്നു. തൊഴിൽ, പ്രായം, ലിംഗം, രാഷ്ട്രീയതാൽപ്പര്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ആളുകളെ തരംതിരിച്ച്‌ വിശദാംശം സൂക്ഷിക്കുന്ന വലിയ ക്ലൗഡ്‌ ഡാറ്റാബേസും സൃഷ്ടിച്ചിട്ടുണ്ട്‌. ബിജെപി ഐടി സെല്ലും യുവമോർച്ചയും മറ്റുമാണ്‌ ആപ്പിനു പിന്നിലെന്നും ‘ദി വയർ’ റിപ്പോർട്ടിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top