22 August Thursday

മനുഷ്യർ ഋഷിമാരുടെ മക്കളെന്ന‌് ബിജെപി എംപി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ഡൽഹി
ചാൾസ‌് ഡാർവിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന വാദവുമായി ബിജെപി എംപി സത്യപാൽസിങ‌്. മനുഷ്യർ ഋഷിമാരുടെ മക്കളാണെന്ന‌് മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലിൽ ലോക‌്സഭയിൽ നടന്ന ചർച്ചയിൽ സത്യപാൽസിങ‌് പറഞ്ഞു. നമ്മുടെ സംസ‌്കാരം അതാണ‌് പഠിപ്പിക്കുന്നത‌്. കുരങ്ങന്മാരുടെ മക്കളാണെന്ന‌് വിശ്വസിക്കുന്നവരെ അവഹേളിക്കാൻ ഒരുക്കമല്ലെന്നും സത്യപാൽസിങ‌് പറഞ്ഞു.

മുമ്പും സത്യപാൽ  ഇതേ പ്രസ‌്താവന നടത്തിയിരുന്നു. ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ അംഗം സൗഗത റോയ‌് തുടങ്ങിയവർ ചർച്ചയിൽത്തന്നെ സത്യപാൽസിങ്ങിനെ തിരുത്തി. ദൗർഭാഗ്യവശാൽ തന്റെ പിന്മുറക്കാർ ഋഷിമാരല്ലെന്ന‌് കനിമൊഴി പറഞ്ഞു. അവർ ഹോമോസാപിയനുകളായിരുന്നു‌. ശൂദ്രരായിരുന്നു. അവർ ദൈവത്തിൽനിന്ന‌് ജനിച്ചവരല്ല. ദൈവത്തിന്റെ ഭാഗവുമല്ല–- കനിമൊഴി പറഞ്ഞു. പരാമർശം ഭരണഘടനാവിരുദ്ധമാണെന്ന‌് സൗഗത റോയ‌് പറഞ്ഞു. മുൻ ഐപിഎസ‌് ഉദ്യോഗസ്ഥനായ സത്യപാൽ മുംബൈ പൊലീസ‌് കമീഷണറായും പ്രവർത്തിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top