15 October Tuesday
പരാമര്‍ശം വിവാദമായി

കശ്മീരി സുന്ദരികളെ കല്യാണം കഴിക്കാം: അധിക്ഷേപവുമായി ബിജെപി എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

ന്യൂഡല്‍​ഹി > ആശയവിനിമയ സംവിധാനങ്ങളില്ലാതെ ആശങ്കയിലകപ്പെട്ട ജനതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുമായി ബിജെപി എംഎൽഎ. പുതിയ തീരുമാനത്തിലൂടെ കശ്‌മീരി പെൺകുട്ടിയെ വിവാഹംചെയ്യാൻ കഴിയുമെന്നത്‌ ഏറെ ആഹ്ലാദിപ്പിക്കുന്നു. ദേശീയോദ്‌ഗ്രഥനത്തിന്‌ ഇത്‌ ഏറെ സഹായകമാകുമെന്നും യുപിയിലെ കട്ടൗളി എംഎൽഎ വിക്രം സിങ്‌ സെയ്‌നി ഒരു റാലിയിൽ പറഞ്ഞു.

‘‘ബിജെപിയിലെ അവിവാഹിതരായ യുവാക്കൾ ഏറെ സന്തോഷത്തിലാണ്‌. ഇനി അവർക്ക്‌ അവിടെനിന്ന്‌ സുന്ദരികളായ കശ്‌മീരിപെൺകുട്ടികളെ വിവാഹംചെയ്യാൻ തടസ്സമുണ്ടാകില്ല. നേരത്തെ അവിടെ എന്തൊക്കെയോ നിരോധനങ്ങളുണ്ടായിരുന്നു. കശ്‌മീരി യുവതി പുറത്തനിന്ന്‌  യുവാവിനെ വിവാഹംചെയ്‌താൽ അവരുടെ കശ്‌മീരി പൗരത്വം നഷ്ടപ്പെടുമായിരുന്നു. ഇനി അതുണ്ടാകില്ല. അതുകൊണ്ടുതന്നെ കശ്‌മീരി പെൺകുട്ടിയെ വിവാഹംചെയ്‌ത്‌ ഹിന്ദുവായാലും മുസ്ലിമായാലും ആഘോഷിക്കണ’’മെന്നും സെയ്‌നി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top