20 June Sunday

മോഡിയെ വിമർശിച്ച് കവിത; എഴുത്തുകാരിയെ വേട്ടയാടി ബിജെപി ഐടി സെല്‍

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

അഹമ്മദാബാദ് > കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ‌കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കവിതയെഴുതിയ ഗുജറാത്ത് കവി പരുൾ ഖക്കറിനെതിരെ അതിരൂക്ഷ സൈബര്‍ ആക്രമണവുമായി ബിജെപി ഐടി സെല്‍. മോഡിയെ രാമരാജ്യത്തെ നഗ്നനായ രാജാവായി ചിത്രീകരിക്കുന്ന "ശവ വാഹിനി ഗംഗ' എന്ന ലഘുകവിത ശക്തമായ ആക്ഷേപഹാസ്യരചനയാണ്. മെയ് 11നാണ്‌ അവര്‍ സാമൂഹ്യമാധ്യമത്തിൽ കവിത പ്രസിദ്ധീകരിച്ചത്‌.
14-വരി കവിത ഇതിനകം ആറ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാല്‍ കവിതയെയും എഴുത്തുകാരിയെയും ട്രോളുകള്‍കൊണ്ടും ഭീഷണികൊണ്ടും നേരിടാനാണ് ബിജെപി നീക്കം.  ബിജെപി നടപടിക്ക് എതിരെ നിരവധി എഴുത്തുകാർ രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top