30 November Monday

ജനാധിപത്യത്തോട്‌ ബിജെപിക്ക്‌ അവജ്ഞ: പിബി

സ്വന്തം ലേഖകൻUpdated: Thursday Mar 12, 2020

ന്യൂഡൽഹി > അവസരവാദികളെ കൂട്ടുപിടിച്ച് രാഷ്ട്രീയകുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിലൂടെ  ബിജെപിക്ക്‌ ജനാധിപത്യത്തോടുള്ള അവജ്ഞ വീണ്ടും പുറത്തുവന്നെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ജനവിധിക്ക്‌ എതിരായ നീക്കമാണ്‌ ബിജെപി നടത്തുന്നത്‌.

പൗരത്വനിയമഭേദഗതി - എൻപിആർ - എൻആർസി പ്രക്രിയക്കെതിരെ  ബിജെപിയിതര സംസ്ഥാന സർക്കാരുകൾ രംഗത്തുവന്ന സാഹചര്യത്തിലാണ്‌ ഈ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നത്‌. ബിജെപിയുടെ പണശക്തിക്കും രാഷ്ട്രീയകുതിരക്കച്ചവടത്തിനും ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും  എതിരെ ബിജെപിയിതര സർക്കാരുകൾ ജാഗ്രത പാലിക്കണമെന്ന്‌ പിബി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top