21 May Tuesday

ബൂത്തിൽ തോക്കുധാരികളായ തൃണമൂലുകാർ; വോട്ട്‌ ചെയ്യാത്തവരെയും വിരലിൽ മഷി തേച്ച്‌ വിടും

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

ന്യൂഡൽഹി > പശ്‌ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ബൂത്ത്‌ പിടിക്കുന്നതിന്റെ അനുഭവം പങ്കുവച്ച്‌ ജെഎൻയു വിദ്യാർഥി. ബംഗാളിലെ താംലുക്ക് മണ്ഡലത്തിലെ ഹാൾഡിയയിൽ വോട്ട്‌ ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഇതുവരെയില്ലാത്ത ഗുണ്ടായിസം പ്രദേശത്ത്‌ അരങ്ങേറുന്നുവെന്നത്‌ ഇഷിത മന്ന ഫേസ്‌ബുക്കിൽ കുറിച്ചത്‌.

വോട്ട്‌ ചെയ്യാനെത്തിയ നിരവധി സ്‌ത്രീകളെ ഭീഷണിപ്പെടുത്തി വിരലിൽ മഷി പുരട്ടി വിട്ടു. വോട്ട്‌ ചെയ്യണമെന്ന്‌ നിർബന്ധം പിടിച്ചവരെ പത്തോളം തൃണമൂൽ ഗുണ്ടകൾ തോക്ക്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തി. എന്റെ ഊഴം എത്തിയപ്പോഴും ബൂത്തിലിരുന്ന ഏജന്റ്‌ പറഞ്ഞു തൃണമൂലിന്‌ വോട്ടുചെയ്യണമെന്ന്‌. അത്‌ നോക്കാൻ അമ്മയേയും പെങ്ങളെയും ഏൽപ്പിച്ചു. പുറത്തിറങ്ങി സുഹൃത്തുക്കളോട്‌ സംസാരിച്ചപ്പോൾ നിരവധി ബൂത്തുകളിൽ തൃണമൂലുകാർ വോട്ടമാരെ വോട്ട്‌ ചെയ്യാൻ അനുവദിക്കാതെ വിരലിൽ മഷിതേച്ച്‌ വിടുന്നുവെന്ന്‌ മനസ്സിലായി. അധികനേരം അവിടെ നിന്നാൽ ജീവൻപോലും അപകടത്തിലാകുമെന്ന്‌ മനസ്സിലായി. തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടുമെന്നാണ്‌ കരുതുന്നത്‌‐ ഇഷിത ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

2016-ൽ ജെ.എൻ.യു.വിൽ ഇലക്ഷൻ കമ്മിറ്റി ചെയർപേർഴ്‌സൺ ആയിരുന്നു ഇഷിത മന്ന. ഹാൽദിയയിൽ വോട്ടു ചെയ്യാൻ നിൽക്കുമ്പോഴാണ് തൃണമൂൽ ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വോട്ടു പിടിക്കുന്നതിന് ഇഷിത സാക്ഷ്യം വഹിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top