25 May Saturday

അനധികൃത സ്വർണ്ണക്കടത്തുകേസിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു; ബംഗാളിൽ നടക്കുന്നത് ഗുരുതര പ്രശ്നങ്ങളെന്ന് സുപ്രീംകോടതി

ഗോപിUpdated: Saturday Apr 13, 2019

കൊൽക്കത്ത> വളരെ ഗുരതരമായ സംഗതികളാണ് പശ്ചിമ ബംഗാളിൽ നടക്കുന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി എം പിയുടെ ഭാര്യ അനധികൃതമായി സ്വര്‍ണ്ണം കടത്തികൊണ്ടുവന്നതിനെ തുടര്‍ന്ന് അവരെ കൊൽക്കത്ത വിമാന താവളത്തിൽ കസ്റ്റംസ്  ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചത് സംസ്ഥാന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍  ഇടപ്പെട്ട് മോചപ്പിയ്ക്കുകയും സ്വര്‍ണ പുറത്തു  കടത്തി കൊണ്ടു പോകുകയും ചെയ്തു. അതിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സുപ്രിം കോടതിയിൽ നൽകിയ പരാതി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്, ജസ്റ്റിസ് സജീവ് ഖന്ന എന്നിവരാണ് രൂക്ഷമായ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

എന്താണ് സംഭവിച്ചതെന്ന് വ്യകതമായി തങ്ങള്‍ക്കറിയില്ല. എന്നാൽ അതിന്റെ നിജസ്ഥിതിയും കാരണവും അറിയാന്‍ താത്പര്യമുണ്ടെന്നും കോടതി  അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറൽ തുഷാര്‍ മെഹതയാണ് കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടീ ഹാജരായത്.

മാര്‍ച്ച് 15ാംതിയ്യതി അഭിഷേകിന്റെ ഭാര്യ റുജിര നരൂല ബാനര്‍ജി മതിയായ രേഖകളില്ലാതെ വലിയ അളവിൽ സ്വര്‍ണവുമായി കൊൽക്കത്ത അന്താരഷ്ട്ര വിമാനതാവളത്തിൽ എത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് അവരെ തടഞ്ഞു വെച്ചത്. വിവരം ലഭിച്ച ഉടന്‍ അഭിഷേക് ബാനര്‍ജി ഇടപ്പെട്ടതിനെ തുടര്‍ന്ന് വലിയൊരു സംഘം സംസ്ഥാന പോലീസ് അവിടെയെത്തി സ്വര്‍ണത്തോടുകൂടി നരുല ബാനര്‍ജിയെ വിടുവിച്ചു പുറത്തു കടത്തി.  സ്ത്രീയെ തടഞ്ഞ് വെച്ച് പീഡിപ്പിച്ചുയെന്ന പരാതിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്സ് എടുത്ത് അറസ്റ്റു ചെയ്യുമെന്ന് ഭീഷണി മുഴക്കി.പൊലിസിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാതി നൽകിയെങ്കിലും അത് സ്വീകരിച്ചില്ല.  ഇത് വലിയ വിവാദം സൃഷ്ടിയ്ക്കുകയുണ്ടായിയി. ഇത് സംസ്ഥാനത്ത് നിലനിക്കുന്ന വ്യവസ്ഥാപിത അരാജകത്വവും  ക്രമസമാധാന പ്രശ്നവുമാണെന്ന് സോളിസിറ്റർ  ജനറൽ കോടതിയിൽ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top