20 October Sunday

ബംഗാളിൽ ബിജെപി എംപിക്ക്‌ അടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

കൊൽക്കത്ത > പശ്‌ചിമ ബംഗാളിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി എംപിക്ക്‌ തലക്കടിയേറ്റു. നോർത്ത്‌ 24 പർഗാനയിലെ  ബിജെപി എംപി അർജുൻ സിങ്ങിനാണ്‌ പരിക്കേറ്റത്‌. തന്നെ പൊലീസ്‌  ക്രൂരമായി മർദ്ദിച്ചുവെന്ന്‌ എംപി ആരോപിച്ചു. അതേ സമയം  ബിജെപിക്കാർ നടത്തിയ ആക്രമണത്തിലാണ്‌ എംപിക്ക്‌ പരിക്കേറ്റതെന്ന്‌ പൊലീസ്‌ പറയുന്നു.
തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ സംഘർഷം നില നിൽക്കുന്ന കങ്കിനാരയിൽ ഞായറാഴ്‌ച അർജുൻ സിങ്ങ്‌ എത്തി. പാർടി ഓഫീസുകൾ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. പൊലീസ്‌ ആൾക്കാരെ നിയന്ത്രിക്കുന്നതിനിടെ എംപിയുടെ തലക്ക്‌ അടിയേറ്റു. പൊലീസ്‌ കമീഷണർ മനോജ്‌ വർമ തന്നെ അടിച്ചുവെന്നാണ്‌ എംപി യുടെ ആരോപണം.


പ്രധാന വാർത്തകൾ
 Top