30 July Friday

ഇന്ത്യക്കാര്‍ക്ക് പുതിയ വിസ നല്‍കുന്നത് ബഹ്റൈന്‍ നിര്‍ത്തി

അനസ് യാസിന്‍Updated: Sunday Jun 13, 2021

മനാമ> ഇന്ത്യ ഉള്‍പ്പെടെ കൊറോണ വൈറസ് റെഡ്ലിസ്റ്റില്‍ പെടുത്തിയ രാജ്യക്കാര്‍ക്ക് പുതുതായി വിസ നല്‍കുന്നത് ബഹ്റൈന്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യക്കുപുറമേ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ വിസ വിലക്കിയത്.

കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ കര്‍മ്മ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി  അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ധനവിന്റെയും പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും പാശ്ചാത്തിലാണ് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്.  

നിലവില്‍ ബഹ്റൈനിലുള്ള ഈ രാജ്യക്കാര്‍ക്ക് വിസ പുതുക്കാന്‍ അപേക്ഷിക്കാനാകുമെന്ന് എല്‍എംആര്‍എ വൃത്തങ്ങള്‍ അറിയിച്ചു.മെയ് 24നാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച രാജ്യങ്ങളെ ബഹ്റൈന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് സന്ദര്‍ശക വിസ, ഇ-വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയില്‍ ഈ രാജ്യക്കാര്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചു.

സാധുവായ റെസിഡന്റ് വിസ ഉള്ളവര്‍ക്കും പൗരന്‍മാര്‍ക്കും മാത്രമാണ് പ്രവേശനം. ഇവര്‍ യാത്രക്ക് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്റ്റ് ഹാരാക്കാണം. ബഹ്റൈനില്‍ എത്തിയാല്‍ രണ്ട് കോവിഡ് പരിശോധനയും 10 ദിവസത്തെ ക്വാറന്റയ്നും ഉണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top