12 November Tuesday

അയോധ്യാ കേസ്: വിധി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണമെന്ന് മുസ്ലിം കക്ഷികള്‍

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019

ന്യൂഡൽഹി
അയോധ്യാഭൂമിത്തർക്ക കേസിലെ സുപ്രീംകോടതി വിധി രാജ്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാമൂല്യങ്ങളുടെ പ്രതിഫലനമാകണമെന്ന്‌ മുസ്ലിം കക്ഷികൾ. കോടതിവിധി ആർക്ക്‌ അനുകൂലമായാലും അത്‌ രാജ്യത്തിന്റെ ഭാവിയെ ബാധിക്കും.  സ്വാതന്ത്ര്യാനന്തരം രാജ്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാമൂല്യങ്ങൾ പ്രതിഫലിക്കുന്ന വിധിയാകും കോടതി പുറപ്പെടുവിക്കുകയെന്ന്‌ പ്രത്യാശിക്കുന്നതായി ഏഴ്‌ മുസ്ലിംകക്ഷികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു.

ഈ മാസം 16ന്‌ വാദംകേൾക്കൽ പൂർത്തിയാക്കിയ ബെഞ്ച്‌ അധികവാദങ്ങൾ മൂന്ന്‌ ദിവസത്തിനുള്ളിൽ എഴുതിനൽകാൻ കക്ഷികളോട്‌ നിർദേശിച്ചിരുന്നു. രാംലല്ല വിരാജ്‌മൻ, ഹിന്ദുമഹാസഭ, നിർമോഹിഅഖാഡ തുടങ്ങിയ ഹിന്ദുകക്ഷികളും യുപി സുന്നി വഖഫ്‌ബോർഡും വാദങ്ങൾ എഴുതിനൽകി. സുന്നിവഖഫ്‌ബോർഡ്‌ മുദ്രവച്ച കവറിലാണ്‌ വാദങ്ങൾ എഴുതിനൽകിയത്‌. മുദ്രവച്ച കവറിൽ വാദങ്ങൾ എഴുതിനൽകിയത്‌ തെറ്റാണെന്ന്‌ വാദിച്ച്‌ ഹിന്ദുകക്ഷികൾ രംഗത്തെത്തി. ഇതേതുടർന്ന്‌ വാദങ്ങളടെ പകർപ്പ്‌ സുന്നി വഖഫ്‌ബോർഡ്‌ മറ്റ്‌ കക്ഷികൾക്കും കൈമാറി.


പ്രധാന വാർത്തകൾ
 Top