15 December Sunday

വെല്ലൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ‌് ആഗ‌സ‌്ത‌് 5ന‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

ചെന്നൈ
അനധികൃത പണമിടപാട‌് കണ്ടെത്തിയതിനെ തുടർന്ന‌് മാറ്റിവച്ച വെല്ലൂർ ലോക‌്സഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പ‌് ആഗ‌സ‌്ത‌് അഞ്ച‌ിന‌് നടത്തുമെന്ന‌് തെരെഞ്ഞെടുപ്പ‌് കമീഷൻ അറിയിച്ചു. ഏപ്രിൽ 18നായിരുന്നു ഇവിടെ വോട്ടെടുപ്പ‌് നടക്കേണ്ടിയിരുന്നത‌്. ഡിഎംകെ നേതാവിന്റെ സഹായിയുടെ കൈയിൽനിന്ന‌് അനധികൃത തുക പിടിച്ചെടുത്തതിനെ തുടർന്നാണ‌് വോട്ടെടുപ്പ‌് മാറ്റിയത‌്.  ജൂലൈ 11 മുതൽ 18 വരെ നാമനിർദേശപത്രിക സമർപ്പിക്കാം‌. ആഗസ‌്ത‌് 10ന‌് വോട്ടെണ്ണും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top