02 August Monday

രാഹുലിന്‌ രൂക്ഷ വിമർശനം; അസമിൽ കോൺഗ്രസ്‌ ജനകീയ എംഎൽഎ ബിജെപിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ഗുവാഹത്തി > അസമിൽ കോൺഗ്രസ് എംഎൽഎ രൂപ്ജ്യോതി കുർമി പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും രാജിവെച്ച അദ്ദേഹം അസം നിയമസഭാ സ്‌പീക്കർ ബിശ്വജിത് ഡൈമറിക്ക് രാജിക്കത്ത് കൈമാറി. നാലു തവണ എംഎൽഎയായിരുന്ന രൂപ്ജ്യോതി ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം.

പാർട്ടി നേതൃത്വം യുവനേതാക്കളുടെ ശബ്‍ദം അവഗണിച്ചതിനാലാണ് കോൺഗ്രസ് വിടുന്നതെന്ന് രൂപജ്യോതി കുർമി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരേയും ജോർഹട്ട് ജില്ലയിലെ മരിയാനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്നും അദ്ദേഹമാണ് നയിക്കുന്നതെങ്കിൽ പാർട്ടി മുന്നോട്ട് പോകില്ലെന്നും കുർമി ആഞ്ഞടിച്ചു.

‘കോൺഗ്രസ് അതിന്റെ യുവ നേതാക്കളെ കേൾക്കുന്നില്ല. അതിനാൽ തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പാർട്ടിയുടെ സ്‌ഥിതി വഷളാവുകയാണ്,’ രൂപ്ജ്യോതി കുർമി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top