24 January Monday

വീണ്ടും കര്‍ഷകവിജയം ; മൂന്ന് തലസ്ഥാനം വേണ്ടെന്നുവച്ച് ആന്ധ്ര

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


അമരാവതി
മൂന്ന് തലസ്ഥാനം വിഭാവനം ചെയ്യുന്ന നിയമം റദ്ദാക്കുന്നതിനുള്ള ബിൽ ആന്ധ്രപ്രദേശ് നിയമസഭ തിങ്കളാഴ്ച പാസാക്കി.  അമരാവതിയായിരിക്കും ഇനി സ്ഥിരം തലസ്ഥാനം.
കർഷകരിൽനിന്നടക്കം ശക്തമായ എതിര്‍പ്പ്‌ നേരിട്ടതോടെയാണ് പിന്മാറ്റം.

ഭരണനിര്‍വഹണത്തിന് വിശാഖപട്ടണം, നിയമനിര്‍മാണ കേന്ദ്രമായി അമരാവതി, നീതിന്യായ തലസ്ഥാനമായി കുര്‍ണൂല്‍ എന്നിങ്ങനെയായിരുന്നു ആദ്യം തീരുമാനിച്ചത്.  അമരാവതിയിൽനിന്ന് തലസ്ഥാനം മാറ്റുന്നതിനെതിരായ കര്‍ഷകസമരം 700 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്റെ മനംമാറ്റം. വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയറ്റും നിയമസഭയും നിര്‍മിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഏക്കറുകണക്കിനു ഭൂമിയാണ് ഇതിനായി കര്‍ഷകരില്‍നിന്ന്‌ ഏറ്റെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top