27 June Thursday

അസമിൽ തകർന്ന വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


ന്യൂഡൽഹി
അസമിലെ ജോർഹട്ടിൽനിന്ന‌് അരുണാചൽപ്രദേശിലെ മെചുകയിലേക്ക‌് പോകവെ തകർന്നുവീണ എഎൻ32 വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
മൂന്ന‌് മലയാളികളടക്കം 13പേരുമായി ഇക്കഴിഞ്ഞ മൂന്നിനാണ‌് വിമാനം യാത്ര പുറപ്പെട്ടത‌്. ചൈന അതിർത്തിയിൽ 72 കിലോമീറ്റർ അകലെ  തകർന്നുവീഴുകയായിരുന്നു.

അരുണാചൽപ്രദേശിൽനിന്ന‌് 16 കിലോമീറ്റർ അകലെ  ലിപോയിലാണ‌് അവശിഷ്ടങ്ങൾ കണ്ടത‌്. എട്ട‌് വ്യോമസേനാ ഉദ്യോഗസ്ഥരും അഞ്ച‌് യാത്രക്കാരുമുണ്ടായിരുന്നു.
മേഖലയിൽ കൂടുതൽ തെരച്ചിൽ നടക്കുകയാണെന്ന‌് വ്യോമസേനാ അറിയിച്ചു. കര –വ്യോമ സേനയുടെ സംയുക്ത സഹായത്തിലായിരുന്നു തെരച്ചിൽ. ഒപ്പം ഐഎസ‌്ആർഒയുടെ കാർട്ടോസാറ്റ‌്, റിസാറ്റ‌് എന്നീ ഉപഗ്രഹങ്ങളുടെയും സഹായം ലഭ്യമാക്കി.


പ്രധാന വാർത്തകൾ
 Top