22 November Friday

കാണാതായ വ്യോമസേനാ വിമാനത്തിലെ 13 പേരും മരിച്ചു; മൂന്ന്‌ പേർ മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ന്യൂഡൽഹി> കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോർട്ട്‌. മരിച്ചവരുടെ കുടുംബാംഗങ്ങളെ  വ്യോമസേന വിവരം അറിയിച്ചു. മരിച്ചവരിൽ മൂന്നുപേർ മലയാളികളാണ്‌. ഏഴ് ഓഫീസർമാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സർജൻറ് അനൂപ് കുമാർ (കൊല്ലം അഞ്ചൽ ), കോർപ്പറൽ എൻ കെ ഷെറിൻ (കണ്ണൂർ അഞ്ചരക്കണ്ടി), സ്ക്വാഡ്രൽ ലീഡർ വിനോദ്കുമാർ (തൃശൂർ മുളങ്കുന്നത്തുകാവ്) എന്നിവരാണ്‌ വിമാനത്തിലുണ്ടായിരുന്ന മലയാളികൾ .


അസമിലെ ജോഹർഹട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ജൂൺ 3നാണ് വിമാനം കാണാതായത്.വിമാനത്തിന്റെ   അവശിഷ്ടങ്ങൾ  അരുണാചലിലെ വടക്കൻ ലിപ്പോയിൽ നിന്ന്‌ കണ്ടെത്തിയിരുന്നു.  ആന്റണോവ് എഎന്‍-32 വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്‌.

ജൂൺ മൂന്നിന്‌ അസമിലെ ജോർഹട്ടിൽ നിന്ന് മെൻചുക അഡ്വാൻസ് ലാൻഡിങ് (എ.എൽ.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെൻചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top