23 January Wednesday

സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു; നിയമമായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

‌ന്യൂഡൽഹി > മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം നല്‍കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഈ ആഴ്ച ആദ്യമാണു കേന്ദ്ര സര്‍ക്കാര്‍ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്.  ലോകസഭയില്‍ മൂന്നിനെതിരെ 323 വോട്ടിന് പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെ രാജ്യസഭയില്‍ പാസാക്കി. സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ഭേദ​ഗതി നിര്‍ദേശിച്ചെങ്കിലും കോണ്‍​ഗ്രസ് ബിജെപി അം​ഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നോക്ക വിഭാ​ഗത്തെ പ്രീണിപ്പിക്കുന്നതിന്റെ  ഭാ​ഗമാണ് ബില്‍ തിരക്കിട്ട് കൊണ്ടുവന്നതെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top